💝 ഗോലിസോഡാ 💝 [നെടുമാരൻ രാജാങ്കം] – Malayalam Kambi Kathakal – Malayalam Kambi Kathakal

ഒന്നെനിക്കും പിന്നെയൊന്ന്., എന്തിനും കൂടെ നിക്കുന്ന, തോളിലൂടെ വീഴുന്ന കൈയോടൊപ്പം നിനക്ക് ഞാനില്ലേ ടാ എന്ന സ്ഥിരം ക്ലിഷേ ഡയലോഗ് പറയുന്ന ചില സമയത്ത് പാര പണിയുന്ന, ചില സമയത്ത് ആരക്കെയോ ആണെന്ന് തോന്നുന്ന ഒരു കൂട്ടുകാരൻ., എല്ലാരുടേം ലൈഫിലും ഉണ്ടാവും. എനിക്കുമുണ്ട് അങ്ങനൊരു തല തെറിച്ചവൻ. വിവേക് എന്നാ വിച്ചൻ, പത്താം ക്ലാസ്സും ഗുസ്തിയും. ഒന്നാം ക്ലാസ്സ്‌ മുതലുള്ള ചങ്ങാത്തം എവിടേം തൊടാതെ ചെന്ന് നിന്നത് പത്താം ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ചിലാണ്. പഠിക്കാനുള്ള തൊര കൂടിട്ടൊന്നും അല്ല, ഓപ്പോസിറ്റ് ബെഞ്ചിലിരിക്കുന്ന ആമിന ബീബീ എന്നാ ആമിയോട് തോന്നിയ വിച്ചന്റെ ചെറിയൊരു മൊഹബത്ത്.

അവൾക്ക് കൊടുക്കാൻ ഒരു ലെറ്റർ വേണം. പുറകെ നടന്ന് ടോർച്ചർ ചെയ്തോണ്ടിരുന്ന വിച്ചൻ എന്ത് കണ്ടിട്ടും ഞാൻ വഴങ്ങുന്നില്ല എന്നായപ്പോ എനിക്കായി സമ്മാനിച്ചതായിരുന്നു ഗോലിസോഡാ എന്നാ മധുരമൂറുന്ന പാനിയം. പിന്നെ എന്റെ മൊഹബത്ത് അതിനോടായി. അല്ലാതെ പെണ്ണ് സെറ്റ് ആവാത്തത് കൊണ്ടൊന്നും അല്ല., അല്ലേ തന്നെ നമ്മളെയൊക്കെ ആര് നോക്കാൻ…..?? അത് വിട്, മലയാളം എന്ന് തെറ്റാതെ എഴുതാൻ അറിയാത്ത അവൻ എന്നെകൊണ്ട് എഴുതിച്ച കത്തിലൂടെ അവരൊന്നായി. എന്നാൽ അവരുടെ ഒന്നുചേരാൻ ദൈവങ്ങൾക്ക് പിടിച്ച് കാണില്ല. പരീക്ഷ കഴിഞ്ഞതും അവളെ വീട്ടുകാര് പിടിച്ച് അങ്ങ് കെട്ടിച്ചു, ശുഭം. അത് കൊണ്ടൊന്നും അവൻ അടങ്ങിയില്ല വേറൊരു ഗോലിസോഡാ വാങ്ങി തന്ന് അവനെന്നെ കൊണ്ട് വേറൊരു കത്തെഴുതിച്ചു, ആമിനയുടെ താത്ത ഫാത്തിമക്ക് കൊടുക്കാൻ. ചെകിടടച്ച് കൊടുത്തു അപ്പൊ, കൊടുത്ത സ്പോട്ടിൽ തന്നെ അവൾടെ താത്ത. അതുകൊണ്ടും അവൻ അടങ്ങിയില്ല. ഗോലിസോഡകൾ വാങ്ങിച്ച് തരുന്നതിന്റെ എണ്ണം കൂടുന്നതോടൊപ്പം കത്തിന്റെ എണ്ണവും പെണ്ണിന്റെ എണ്ണവും കിട്ടുന്ന അടിയുടെ എണ്ണവും കൂടിക്കൊണ്ടേയിരുന്നു. എത്രയോ വർഷം., കാലം മാറിയപ്പോ കത്തിൽ നിന്നും ഓൺലൈൻ വഴിയും നേരിട്ട് പോയി പ്രൊപ്പോസ് ചെയ്യലുമൊക്കെയായി. മനുഷ്യനല്ലേ മാറി ഞാനുമവനുമൊക്കെ മാറി. ആകെക്കൂടെ മാറത്തൊന്ന്, ആ പഴേ ഗോലിസോഡയാ.

 

 

“””””””””””ഒന്ന് പെട്ടന്ന് കൊണ്ട് വാടാ., മനുഷ്യനിവിടെ ടെൻഷൻ അടിച്ചിട്ട് ഇരിക്കാനും നിക്കാനും മേല…..!!”””””””””””

 

 

 

“””””””””””ഒന്നടങ്ങ് കൊണ്ട് തരാം…..!!””””””””””

 

അവന്റെ ടെൻഷൻ കണ്ടാൽ തോന്നും നാളെ അവന്റെ കല്യാണം ആണെന്ന്…..!! ഓഹ്, പറയാൻ മറന്നു നാളെ എന്റെ കല്യാണം ആണൂട്ടോ., അങ്ങനെയൊക്കെ സംഭവിച്ചുപ്പോയി. ഇരുപത്തി മൂന്ന് വയസ്സ് ആവുന്നേയുള്ളൂ. അതിന് മുന്നേ, ലൈഫ് ഒന്ന് എൻജോയ് ചെയ്യാനുള്ള ഗ്യാപ്പ് കൂടെ തരാണ്ട് എന്റെ അച്ഛനും അമ്മയും ചേച്ചിമാരും ഒറ്റക്കാലിൽ തപസ്സ് ചെയ്തെടുത്ത തീരുമാനം ആണ് അത്. എന്റെ വിധി. പക്ഷെ തമാശ അതൊന്നുമല്ല ഞാൻ കെട്ടാൻ പോണത് ഒരാറ്റം ബോംബിനെയാ. എന്റെ മുറപെണ്ണ്, എന്നേക്കാൾ രണ്ട് വയസ്സ് മൂപ്പുള്ള അഞ്ചു പൈസയുടെ ബുദ്ധി കൂടെയില്ലാത്ത എന്റെ മുറപ്പെണ്ണ്. അതിലുപരി എന്റെ ശത്രു. നാളെത്തെ ദിവസം രണ്ട് പേരും നേരം വെളുപ്പിക്കും അതിലൊരു സംശയവും ഇല്ല. സംശയം മൊത്തം അത് കഴിഞ്ഞുള്ള ദിവസം ആര് നേരം വെളുപ്പിക്കും എന്നുള്ളതിലാ……!!

 

 

 

ഇതെന്റെ കഥയാ., എന്ന് പറയുന്നില്ല ഇതാ താടകയുടേം കൂടെ കഥയാ. ആറു മാസം മുന്നേയാണ് എല്ലാത്തിന്റെയും ആരംഭം….!!

 

 

 

6 MONTHS AGO………..

 

 

 

 

“””””””””””””മോളെ….,, മോളെ മാളു എഴുന്നേൽക്ക്. ദേ സമയമിപ്പോ തന്നെ ആറരയായി. ഏട്ട് മണിക്കാ ട്രെയിൻ. മതി കിടന്നത് എണിച്ചേ എണിച്ചേ…..””””””””””””

 

 

 

“””””””””””””ഒരര മണിക്കൂറൂടെ അച്ഛാ…..,”””””””””””

 

 

 

“”””””‘”””””ഒരര മണിക്കൂറുമില്ല. എണിച്ചേടി പെണ്ണേ. അതോ ഞാൻ ചൂരല് എടുക്കണോ…..??””””””””””

 

 

 

“”‘”””””’””””അയ്യോ കണക്ക് മാഷേ ഞാൻ എണീച്ചോളാമേ…..”””””””””””

 

 

 

 

ഞാൻ എഴുന്നേൽക്കുന്നത് കണ്ടിട്ടാവും അച്ഛൻ എന്നെ നോക്കിയൊരു ചിരി ചിരിച്ചു. യുദ്ധം ജയിച്ചവന്റെ ചിരി. അത് മൈന്റ് ആക്കാതെ ഞാൻ ബാത്‌റൂമിലേക്ക് കേറി. വല്ലപ്പോഴും മാത്രം ചെയ്യാറുള്ള പല്ല് തേപ്പ് അത് ഇന്നെന്തായാലും ചെയ്യണം. ഇന്നെന്റെ ജീവിതത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഞാനേറെ കാലമായി ആഗ്രഹിക്കുന്നതുമായ ദിവസമാ. ഞാനെന്റെ നാട്ടിലേക്ക് പോവാ. അവിടുത്തെ പേര് കേൾക്കാത്ത ഒരു കൊച്ചു തറവാട്ടിലാണ് ഞാൻ ജനിച്ചത്. കൊറേ വർഷങ്ങൾക്ക് ശേഷം അനിതമ്മയെയും എന്റെ മണിയച്ഛനെയും പിന്നെ തങ്കി ചേച്ചിയേം പിങ്കി ചേച്ചിയേം കാണാലോ…..??അതിനേക്കാളുമുപരി എനിക്കെന്റെ കുട്ടനേ കാണാലോ…..??നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം. കുട്ടൻ., എന്റെ മാത്രം ചെക്കൻ. ഈ മാളുനായി ദൈവം തന്ന നിധി. അവനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല. അവനെ കാണാൻ എന്റെയുള്ളം ഇങ്ങനെ തുടി കൊട്ടുവാ. എനിക്കൊരു ഏഴ് വയസ്സുള്ളപ്പഴാ എന്റമ്മ മരിക്കണേ. പിന്നീട് അവിടെന്ന് അച്ഛൻ എന്നേം കൊണ്ട് ഇങ്ങോട്ടേക്ക് വന്നൂ. പിന്നെ പഠിച്ചതും വളർന്ന് ദേ ഇങ്ങനെയൊക്കെ ആയാതും ഇവിടെ നിന്നാ. അവിടെന്ന് പോരുമ്പോ കൈയിൽ ആകെയുണ്ടായിരുന്നത് ഒരു ഫോട്ടോയാ, എന്റേം കുട്ടന്റേം. അതും നെഞ്ചോട് ചേർത്തായിരുന്നു ഊണും ഉറക്കവും എല്ലാം. അവിടെന്ന് പോരുമ്പോ എന്റെ കൈയിൽ തൂങ്ങി കരഞ്ഞ്, മൂക്കളയും ഒലുപ്പിച്ച് പോണ്ടേ പോണ്ടേ എന്ന് വാശി പിടിച്ച് കരയുന്ന എന്റെ കുട്ടന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട് മാങ്ങാതേ. ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ചിരിയാണ്.

 

 

 

“””””””””””അവനെന്നെ മനസ്സിലാവോ….??”””””””’”””

 

 

 

 

ഷവറിന് കീഴെ നിൽക്കുമ്പോ മനസ്സിൽ വന്ന ചോദ്യം അതാണ്……?? അവന് മനസ്സിലായില്ലേലും എനിക്ക് മനസ്സിലാവോല്ലോ……?? കുട്ടാന്ന് വിളിച്ച് ഓടി ചെന്നവനെ കെട്ടിപ്പിടിക്കണം. ആരും ഇല്ലെങ്കിൽ അന്നത്തെ പോലെ ആ കവിള് കടിച്ചിങ്ങ് എടുക്കണം.

 

 

 

“”””””””””ഛീ പോടുന്ന്…..,””””””””””

 

 

 

എന്തക്കായാ ഞാനീ ചിന്തിച്ച് കൂട്ടണേ….?? അയ്യേ നാണക്കേട്……!!

 

 

 

“”””””””””””””അവന് ലൗവർ ഒക്കെ കാണോ…..??”””””””””””

 

 

 

പതയിൽ മുങ്ങിയ ശരീരവും ചിന്തയിൽ മുങ്ങിയ മനസ്സുമായി ഞാനാ ചോദ്യം എന്നോട് തന്നെ ചോദിച്ചു നിന്നു…..!!

 

 

 

“””””””””””മാളു കുളിക്കാൻ കേറീട്ട് കൊറേ നേരായില്ലേ…..?? എന്താ ഇത്ര താമസം വേഗം ഇറങ്ങിയേ……!!””””””””””

 

 

 

അച്ഛന്റെ വിളി കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുമുണർന്നത്………!!

 

 

 

“”””””””””””ഏഹ്, അച്ഛാ ഇപ്പൊ എറങ്ങാം, ഇപ്പൊ എറങ്ങാം…….”””””””””””

 

 

 

വായിൽ പോയ പാതയും കളഞ്ഞ് ഞാനച്ഛന് മറുപടി കൊടുത്തു.

 

 

 

“”””””””””””ഏയ്‌ അവനങ്ങനെ ലൗവർ ഒന്നും ഉണ്ടാവില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അതൊക്കെ ഞാൻ പൊളിച്ചടുക്കിക്കോളാം.””””””””””””

 

 

 

പിന്നെ ആശ്വാസത്തോടെ കുളിച്ചിറങ്ങി. പച്ച കളർ ദവണിയും ചുറ്റി, പൊടികൈ മേക്കപ്പും ഇട്ട് ഒരു കുഞ്ഞ് പൊട്ടും വച്ച് ഞാൻ ഇറങ്ങി.

 

 

 

“”””””””””””””അച്ഛാ ഞാൻ റെഡി…..!!””””””””””””

 

 

 

“”””””””””””””ഓഹ് വന്നോ……??””””””””””””

 

 

 

“””””””””””””അഹ് വന്നല്ലോ…….??””””””””””””

 

 

 

“”””””””””””എന്നാ പോയാലോ…….??””””””””””””

 

 

 

“”””””””””””””പോവാലോ…….””””””””””””””

 

 

 

അവിടെന്ന് വന്ന ശേഷം കുറെ വാടക വീടുകൾ മാറി മാറി താമസിച്ചു. ഒടുക്കം എത്തിയതും അതേപോലെയൊരു വാടക വീട്ടിൽ തന്നെ. വീടും പൂട്ടി താക്കോല് അടുത്തുള്ളൊരു കൊച്ച് പെട്ടിക്കടയിലും കൊടുത്ത് ഒരു യാത്രയും പറഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ മാതിരി അച്ഛന്റെ കൈയേ തൂങ്ങി ഞാൻ നടന്നു.

 

 

 

“”””””””””””അച്ഛാ…..??”””””””””””

 

 

 

“””””””””””””മ്മ്…….””””””””””””

 

 

 

“””””””””””””അച്ഛനെന്തിനാ താക്കോല് കടയിൽ ഏപ്പിച്ചേ…..??”””””””””””””

 

 

 

‘””””””””””””””ഞാനിന്നലെ ഹൗസ്ഓണറിനെ വിളിച്ചിരുന്നു. പുള്ളിക്കാരൻ തന്നെയാ പറഞ്ഞേ, അവിടെ കൊടുത്തേക്കാൻ. പുള്ളി വന്ന് മേടിച്ചോളൂന്നും……!!”””””””””””””

 

 

 

“”””””””””””””നല്ല ഹൗസ്ഓണർ……!!”””””””””””””

 

 

 

“”””””””””””””പെട്ടന്ന് നടക്കങ്ങോട്ട് എന്തേലും കഴിച്ചിട്ട് വേണം സ്റ്റേഷനിലോട്ട് കേറാൻ…..!!””””””””””

 

 

 

“””””””””””””ഞാൻ നടക്കുവല്ലേ അച്ഛാ…..?? പിന്നെ അച്ഛാ, നമ്മളെന്തിനാ അവിടുന്ന് മാറി ഇങ്ങോട്ടേക്ക് വന്നേ……??””””””””””””

 

 

 

“””””””””””””ഇത്രേം വർഷത്തിനിടക്ക് ആദ്യായിട്ടാ മോളിങ്ങനെ ചോദിക്കണേ…….!! ഇപ്പോഴേലും ചോദിക്കാൻ തോന്നിയല്ലോ…..??””””””””””

 

 

 

“””””””””””ഇപ്പൊ ചോദിച്ചില്ലേ ഇനി പറയ്യ്…..!!””””””””””

 

 

 

“””””””””””””””നിന്റമ്മ മരിച്ചേന് ശേഷം അച്ഛനവിടെ നിക്കാൻ വയ്യാതായി. അതിന്റെ കാരണം എന്താന്ന് ചോദിച്ചാ അച്ഛനിപ്പഴും അതിന് തരാൻ ഉത്തരമില്ല. മനസ്സ് മടുത്തുപ്പോയ്. അവിടെ നിക്കുന്ന ഓരോ നിമിഷവും അവളുടെ ഓർമ്മകൾ ആയിരുന്നു. അതച്ഛനെ കൂടുതൽ തളർത്തി. ഒന്ന് മാറി നിന്നാ ഇതൊക്കെ ശെരിയാവും എന്നെന്റെ മനസ്സ് പറഞ്ഞു. അതാ അന്നങ്ങനെ ഒക്കെ ചെയ്തേ……!! പിന്നെ ആരേം പോയി കാണാറുമില്ല എന്തിന്, അങ്ങോട്ട് വിളിക്കാറു പോലുമില്ല. പിന്നെപ്പിന്നെ ആയപ്പോ അങ്ങ് പഴകി…..”””””””””

 

 

 

“””””””””””””ഏതായാലും നമ്മളിപ്പോ അങ്ങോട്ട് പോവുന്നുണ്ടല്ലോ ഞാനിപ്പോ എത്രത്തോളം ഹാപ്പിയാണെന്ന് അറിയോ അച്ഛാ….??””””””””””

 

 

 

“”””””””””””ഹാപ്പിടേ കാര്യമൊക്കെ അച്ഛന് നന്നായി അറിയാട്ടോ., കുട്ടന്റെ അടുത്തേക്കല്ലേ പോണേ……??””””””””””

 

 

 

“”””””””””””ഒന്ന് പോ അച്ഛാ……””””””””””

 

 

 

“”””””””””””മ്മ്,, മ്മ്മ്മ് എത്രേം പെട്ടന്ന് തന്നെ നിന്നെ പിടിച്ച് അവനെ ഏൽപ്പിക്കണം…..!!”””””””””

 

 

 

“””””””””””””ഇത്ര പെട്ടന്നോ…….??”””””””””””

 

 

 

“”””””””””””എന്തേ വേണ്ടേ……??””””””””””

 

 

 

“”””””””””””വേണ്ടേന്ന് ചോദിച്ചാ വേണം. പക്ഷെ കുട്ടൻ എന്നേക്കാൾ രണ്ട് വയസ്സ് ഇളയതല്ലേ…..?? കല്യാണ പ്രായവും ആയിട്ടില്ല…….!!”””””””””””

 

 

 

“””””””””””””അതും ശെരിയാണ്……!!””””””””””

 

 

“”””””””””””””അച്ഛാ പെട്ടന്നൊരു സുപ്രഭാതത്തിലാണ് അച്ഛനെന്നോട് പറേണെ നാട്ടിലേക്ക് പോവുവാ, ഇനി അവിടെയായിരിക്കുമെന്ന്. അതിന് പിന്നിലെന്താ കാരണം……??””””””””””””

 

 

 

“”””””””””””””പണ്ട് തൊട്ടേ അച്ഛൻ മനസ്സ് പറയണത് മാത്രേ കേക്കൂ. അവിടുന്ന് വന്നതും മനസ്സ് പറഞ്ഞിട്ടാ ഇപ്പൊ തിരിച്ച് പോണതും മനസ്സ് പറഞ്ഞിട്ടാ……!!”””””””””””

 

 

 

“””””””””””””അവർക്കൊക്കെ ദേഷ്യം കാണോ അച്ഛാ നമ്മളോട്……??”””””””””””

 

 

 

“””””””””””””അനിതേച്ചിക്ക് മാത്രം എന്നോട് ദേഷ്യം കാണും. കൂടെ ചെലപ്പോ ഒന്ന് തന്നൂന്നും ഇരിക്കും…….!!”””””””””””

 

 

 

“”””””””””””എനിക്ക് പിങ്കി ചേച്ചിയേം തങ്കി ചേച്ചിയേം കാണാൻ കൊതിയാവുവാ.””””””””””

 

 

 

“”””””””””””””അങ്ങോട്ട് തന്നല്ലേ പോണേ……?? നീ വേഗം നടക്ക്…….””””””””””””’

 

 

 

പിന്നെയൊരു നീണ്ട കാത്തിരിപ്പായിരുന്നു, ഹോട്ടെലിൽ കേറുമ്പോഴും കഴിക്കുമ്പോഴും സ്റ്റേഷനിലേക്ക് പോകുമ്പോഴും ട്രെയിനിൽ ഇരിക്കുമ്പോഴുമൊക്കെ വല്ലാത്ത കാത്തിരിപ്പായിരുന്നു. ദിനാചര്യ തെറ്റിച്ച് നേരത്തെ എണിച്ചത് കൊണ്ടാവാം, അതോ കാറ്റ് അടിച്ചത് കൊണ്ടാണോ….?? അറിയില്ല അച്ഛന്റെ തോളിൽ ചാരി ഞാൻ മയങ്ങി പോയി.

 

 

………………..

 

 

 

“””””””””””””””കുട്ടാ….,., കുട്ടാ എണീറ്റേടാ മോനെ…

എന്തൊറക്കാ ചെറുക്കാ എണീക്കടാ….ദേ സമയം നോക്കിക്കേ ഒൻപത് കഴിഞ്ഞു.”””””””””””

 

 

 

“””””””””””””ഒന്ന് പോ അമ്മ, കുറച്ച് നേരോടെ കിടന്നോട്ടെ ഞാൻ……!!”””””””””””””

 

 

 

ബസ് സ്റ്റോപ്പിൽ എന്നും എന്നെ നോക്കി ചിരിക്കാറുള്ള ആ പൂച്ച കണ്ണിയെയും സ്വപ്നം കണ്ട് കിടന്ന എനിക്കപ്പൊ ഭൂമി കുലുങ്ങും പോലാ തോന്നിയേ., എന്നാ ഞെട്ടി കണ്ണ് തുറക്കുമ്പോ ഞാൻ തിരിച്ചറിഞ്ഞു അത് ഭൂമി കുലുക്കമായിരുന്നില്ല, മറിച്ചെന്റെ അമ്മ എന്റെ പിന്നാമ്പുറം കുലുക്കി വിളിച്ചതായിരുന്നു. അമ്മേ പറഞ്ഞ് വിട്ട് വീണ്ടും പുതപ്പിനിടെ കേറുമ്പോ എങ്ങനേയും പാതിവഴിയിൽ മുറിഞ്ഞ് പോയ പൂച്ച കണ്ണിയുമായുള്ള സ്വപ്നം വീണ്ടെടുക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാ എത്ര ശ്രമിച്ചിട്ടും അവള് പിന്നെ വന്നില്ല. നല്ലൊരു സ്വപ്നം ഇല്ലാതാക്കിയ അമ്മയോട് ചെറിയൊരു ദേഷ്യം തോന്നിയിരുന്നു എങ്കിലും അവളെ നേരിട്ട് കാണാനുള്ള സമയം ആവറായി എന്ന് മനസ്സിലായതും ആ ദേഷ്യവും മറന്ന് ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റു.

 

 

 

പല്ല് തേപ്പും കുളിയും കഴിഞ്ഞ് താഴെക്ക് ചെല്ലുമ്പോ ഊണ് മേശയിൽ ഒരു കസേര ഒഴികെ ബാക്കി എല്ലാം ഫുള്ളായിരുന്നു. എനിക്കുള്ള സ്ഥാനത്തിൽ ഞാനിരുമിരുന്നപ്പോ അമ്മ എല്ലാവർക്കുമായി രാവിലത്തെ നല്ല ചൂട് അപ്പവും ഗ്രീൻപീസ് കറിയും വിളമ്പി. ചെറിയൊരു പ്രാർത്ഥന., പിന്നീട് എല്ലാവരും കഴിക്കാനായി തുടങ്ങി. ഓരോ കൊച്ച് വർത്തമാനവും പറഞ്ഞ് കഴിക്കുന്ന അവരെ ശ്രദ്ധിക്കാ കൂടി ചെയ്യാതെ ഞാനെന്റെ പ്ളേയിറ്റ് ക്ലിയർ ആക്കി എഴുന്നേറ്റു. അതല്ലല്ലേലും ഞാൻ അങ്ങനാ. കഴിക്കുന്ന സമയത്ത് വല്ലതും മിണ്ടുന്നതോ ചിരിക്കുന്നതോ ഒന്നും എനിക്ക് ഇഷ്ട്ടമുള്ള കാര്യമല്ല. ചെറുപ്പം മുതലേ അങ്ങനെ തന്നാ.

 

 

 

“”””””””””””””കുട്ടാ വിച്ചൻ വന്നേക്കുന്നു……!!”””””’”””””

 

 

 

തൊണ്ടയിൽ കുടുങ്ങിയ അപ്പം അവഗണിച്ച് തങ്കി വിളിച്ചു പറഞ്ഞു.

 

 

 

“””””””””””എടി ചേച്ചി അവൻ വന്നാൽ എങ്ങും എണീച്ച് പോവത്തൊന്നും ഇല്ല. നീ ഇങ്ങനെ വിളിച്ച് കൂവാൻ., മ്മ് വെള്ളം കുടിക്ക്……!!””””””””””

 

 

 

തൊണ്ടയീന്ന് ഇറക്കാൻ പ്രയാസപ്പെടുന്ന തങ്കിക്ക് ഒരു ഗ്ലാസ്‌ വെള്ളവും കൊടുത്ത് അവൾടെ തലയിലും തട്ടിട്ടാണ് ഞാൻ പുറത്ത് കാത്ത് നിക്കുവായിരുന്ന വിച്ചന്റെ അടുത്തേക്ക് ചെല്ലുന്നത്.

 

 

 

“””””””””””””കുട്ടാ പോണ്ടേ……??”””””””””””””

 

 

“”””””””””””””അഹ് നീ വാ, പെട്രോൾ അടിച്ചിട്ടും വേണം അവിടെ ചെന്ന് കാത്ത് നിക്കാൻ.”””””””

 

 

അച്ഛന്റെ RX 100 ഉം എടുത്ത് അവനേം ഇരുത്തി ജങ്ഷനിലോട്ട് നീങ്ങി.

 

 

“””””””””””””””എന്നാലുമെന്റെ കുട്ടാ എനിക്കിപ്പോഴും മനസ്സിലാവുന്നില്ല, നീയൊരു പെണ്ണിന്റെ നോട്ടത്തിൽ വീണുന്ന്…..!!””””””””””””

 

 

 

“””””””””””””എനിക്കും വിശ്വസിക്കാൻ പറ്റണില്ല. പ്രൊപ്പോസ് ചെയ്തിട്ടുള്ള പെണ്ണുങ്ങളെ ഒക്കെ ഓടിച്ചിട്ടേ ഉള്ളൂ. എന്നാ ആ പൂച്ച കണ്ണിക്ക്, അവളുടെ കണ്ണിന് വല്ലാത്ത കാന്ത ശക്തിയാടാ. എത്രയൊക്കെ ശ്രദ്ധ തിരിക്കാൻ നോക്കിട്ടും എന്റെ കണ്ണ് അവളുടെ കണ്ണുകളിലേക്ക് ഉറച്ചു പോവാ…..!!”””””””””””””

 

 

 

“””””””””””””””എടാ ഇന്നേലും നീ അവളോട് പോയി എന്തേലുമൊക്കെ സംസാരിക്കണം. നിനക്ക് പേടിയുണ്ടോ……??””””””””””””

 

 

 

“””””””””””””ഏയ്‌ എന്ത് പേടി എനിക്കൊരു പേടിയും ഇല്ലടാ…..!!””””””””””””

 

 

 

“”””””””””””അപ്പൊ നീ ഇന്ന് പോയി സംസാരിക്കുമല്ലോ…….??””””””””””””

 

 

 

“””””””””””””അതിനുള്ള അവസരം കിട്ടിയാൽ സംസാരിച്ചിരിക്കും.!!””””””””””

 

 

 

“””””””””””””അവസരമൊക്കെ കിട്ടും., ഇല്ലെങ്കിൽ ഞാനുണ്ടാക്കി തരും……!!””””””””””””

 

 

 

“””””””””””””മാമാ, ഒരു ഓയിലും ഒരു ലിറ്റർ പെട്രോളും……!!””””’””””””

 

 

 

പമ്പിൽ കേറി പെട്രോളും അടിച്ച് പിന്നെ ബസ്സ് സ്റ്റോപ്പിലേക്ക് നീങ്ങി.

 

 

 

ഇന്നും അവളെന്നെ നോക്കി ചിരിക്കുന്നുണ്ട്.

 

 

 

“””””””””””ടാ പോയി പറയ്യ് പോ……”””””””””””

 

 

 

അവളുടെ നോട്ടം എന്നെപ്പോലെ തന്നെയവനും കണ്ടതിനാലാവും അവനെന്നെ അങ്ങോട്ടേക്ക് ഉന്തിത്തള്ളി വിട്ടു.

 

 

 

“””””””””””All the best ചങ്കേ…..”””””””””””

 

 

 

“”””””””””””Thanks da ഉയിരേ……”””””””””””””

 

 

 

രണ്ടും കല്പിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ഒരു നീല അനാർക്കലി ആയിരുന്നു അവളുടെ വേഷം. നെറ്റിയിൽ ചാർത്തിയ കുങ്കുമം വിയർപ്പ് കണങ്ങളാൽ ഒലിച്ചിറങ്ങിയിരുന്നു., എന്നാലത് അവളുടെ അഴക് ഇരട്ടിപ്പിച്ചു. ഞാൻ അടുത്തേക്ക് വരുന്നത് കണ്ടാവണം എപ്പോഴും കാണാറുള്ള പുഞ്ചിരി മാറി അവൾ കുറച്ച് സീരിയസ് ആയത്.

 

 

 

“”””””””””Hi iam ആദി, ആദിത്യൻ…..!!””””””””

 

 

എങ്ങനെ തുടങ്ങും എന്നറിയില്ല. ഞാനെന്റെ പേര് പറയുമ്പോ അവള് മുഖം താഴ്ത്തിയിരുന്നു.

 

 

 

“””””””””””””രേ….., രേഷ്മ…..””””””””‘”””

 

 

ചെറിയ പതർച്ചയോടെ അവളുത്തരം നൽകി.

 

 

 

“”””””””””””””ചേട്ടാ എനിക്ക് ചേട്ടനോട് കുറച്ച് സംസാരിക്കാനുണ്ട്……!!””””””””””””

 

 

ഇത്തവണ എന്നെയും ഞെട്ടിച്ച് കൊണ്ട് ഒരുതരി പതറാതെ അവൾ എന്റെ മുഖത്തേക്ക് നോക്കി തന്നെ വെട്ടിത്തുറന്ന് പറഞ്ഞു.

 

 

“””””””””””എന്താണ്…..?? വല്ലോ പ്രേമവും ആണോ……??””””””””””’

 

 

നേരത്തെ ഞാൻ ഞെട്ടിയെങ്കിൽ ഇപ്രാവശ്യം നേരെ തിരിച്ച് അവൾ ഞെട്ടി.

 

 

“””””””””””””അത്, പിന്നെ ചേട്ടന്റെ കൂടെയുള്ള മറ്റേ ചേട്ടന്റെ പേര് എന്താ……??””””””””””””

 

 

എന്നെ ഇഷ്ടപ്പെടുന്നേന് വിച്ചന്റെ പേരെന്തിനാ ഇവളറിയുന്നേ……?? അഹ് അതെന്തേലുമാവട്ടെ,

 

 

“””””””””””””വിവേക്……!!””””””””””””

 

 

“””””””””””””മ്മ്, ആ ചേട്ടൻ single ആണോ….??”””””””””””

 

 

സബാഷ്.! ഇപ്രാവശ്യം ഞെട്ടണോ വേണ്ടയോ എന്ന് മനസ്സ് ചോദിച്ചു., ഞാൻ ഞെട്ടിക്കോളാനും പറഞ്ഞു.

 

 

“”””””””””””””രേഷ്മക്ക് വിവേകിനെ ഇഷ്ടാണോ……??””””””””””

 

 

മുഖത്ത് നിറഞ്ഞ് നിന്ന ഞെട്ടല് മറച്ച് പിടിച്ച് ഞാൻ തിരക്കി. എന്റെ ചോദ്യം കേട്ട് നാണത്തോടെ തല കുനിച്ച അവളെ കണ്ടപ്പോ ഞാൻ തിരിഞ്ഞ് വിച്ചനെ നോക്കി. പൊളിക്ക് ചങ്കേ എന്ന് പറയുമാതിരി എന്റെ നോട്ടം കണ്ടവൻ തള്ള വിരൽ ഉയർത്തി കാട്ടി. ഇനിയവനും കൂടെയറിഞ്ഞിട്ടാണോ ഈ ഡ്രാമ…..?? ഏയ്‌ ആയിരിക്കില്ല. വിച്ചനെ എനിക്ക് നന്നായി അറിയാം.

 

 

“””””””””””””ചേട്ടാ വിവേക് ചേട്ടനെ ഒന്ന് സെറ്റ് ആക്കി തരോ……??””””””””””””

 

 

 

അവൾക്ക് പോവേണ്ട ബസ്സ് വന്ന് നിക്കും വരെ ഞാൻ രണ്ടിനേം മാറിയും തിരിഞ്ഞും നോക്കുവാണ്., ബസ്സിലോട്ട് കേറുന്നേനും മുന്നേ അവൾ ചോദിച്ചത് ഞാൻ കേട്ടിരുന്നു. ആ നിമിഷം ഞാൻ, ഞാൻ പോലുമറിയാതെ തള്ള വിരൽ ഉയർത്തി കാണിച്ചിരുന്നു. തലയിൽ നിന്നും പറന്ന കിളികളുടെ എണ്ണം എടുക്കാനുള്ള സമയം ഇല്ലാത്തത് കൊണ്ട് ഞാൻ ബൈക്ക് വച്ചിരുന്ന ഇടത്തേക്ക് നടന്നു.

 

 

“””””””””””””എന്തായി എന്തായി…….??””””””””””

 

 

 

വണ്ടി കേറി സ്റ്റാർട്ട്‌ ആകുമ്പോ പിന്നിൽ കേറി എന്നോടൊട്ടി ഇരുന്ന് കൊണ്ട് അവൻ ചെവി തിന്നാൻ തുടങ്ങി……!!

 

 

“””””””””””””””പറയാം……!!”””””””””””””

 

 

 

അത്രേം പറഞ്ഞ് നേരെ ഭാസ്കരേട്ടന്റെ കടയിലോട്ട് വിട്ടു. പോകുന്ന വഴിമൊത്തം ഒരാവശ്യവും ഇല്ലാണ്ട് ഞാൻ മിറർ ഗ്ലാസിൽ എന്റെ തന്നെ മുഖം നോക്കുവായിരുന്നൂ…. അപ്പൊ ഉള്ളിൽ നിറഞ്ഞ ചോദ്യം അതാ, ഞാൻ അത്രക്ക് മോശമാണോ…….??

 

 

 

“””””””””””””മാമോ…..””””””””””””

 

 

 

“””””””””””ഓ…..””””””””””””

 

 

 

“”””””””””””രണ്ട് ഗോലിസോഡാ ഇങ്ങ് എടുത്തോ……”””””””””””””

 

 

എന്റെ fav നീലവും അവന്റെ fav പച്ചയും വാങ്ങിച്ച് ഇരിപ്പിടത്തിലേക്ക് നടന്നു.

 

 

 

“”””””””””””മ്മ്…..”””””””””””””

 

 

 

“””””””””””””അതവിടെ നിക്കട്ടെ, എന്നിട്ട് പോയ കാര്യം പറ., അവളെന്ത്‌ പറഞ്ഞു…..?? ഇഷ്ടണോ അവൾക്ക്……??”””””””””””

 

 

 

“””””””””””അഹ് ഇഷ്ട്ടാ,……!!”””””””””””””

 

 

 

“””””””””””””കോളടിച്ചല്ലോ മോനെ….., എനിക്കപ്പഴേ അറിയാർന്നു അവള് നിനക്കുള്ളത് ആണെന്ന്. വാര്യര് പറയുമ്പോലെ ഇനി നിങ്ങടെ കാലമല്ലേ….??””””””””””””

 

 

“”””””””””””പക്ഷെ അതില് ചെറിയൊരു പ്രശ്നമുണ്ട്……!!””””””””””””

 

 

 

“”””””””””””എന്ത് പ്രശ്നം….?? ആങ്ങളയണോ…?? ആണെങ്കിൽ തന്നെ നീ അത് കാര്യമാക്കണ്ട., നമ്മക്ക് പിങ്കി ചേച്ചിയോട് പറഞ്ഞ് അവനെ ഒതുക്കാം……!!”””””””””””

 

 

 

“””””””””””””ഏയ്‌ അതൊന്നുമല്ലടാ, അവൾക്കൊരാളെ ഇഷ്ട്ടാ., അതും എന്റെ ഒരു കൂട്ടുകാരനെ……!! അവളുടെ ഇഷ്ട്ടം അവനോട് പറഞ്ഞ് എല്ലാം ഒന്ന് സെറ്റ് ആക്കി കൊടുക്കണോന്ന്………””””””””””””

 

 

 

“””””””””””””ഏതാടാ ആ നാറി……?? എനിക്കവനെ ഒന്ന് കാണിച്ച് തന്നാ മതി, ഇടിച്ച് ചോര തൂറിക്കും ഞാൻ…….!!”””””””””””

 

 

 

“”””””””””””””ആ നാറിയാ എന്റെ കൂടെയിരുന്നിപ്പോ ഗോലിസോഡാ കേറ്റണേ…..”””””””””””””

 

 

“”””””””””അഹ്,,, ഏഹ്……?? ആര് ഞാനോ….?? എന്താടാ തമാശ പറയ്യാ…..?? അതോ അവളുടെ കണ്ണിൽ നോക്കി ഉള്ള ബോധവും പോയോ……??”””””””””””””

 

 

 

ഞാൻ അവനെ നോക്കി. പിന്നെ ചിരിച്ചു. ആദ്യം ഒരിത്തിരി നോവ് മനസ്സിൽ തട്ടിയിരുന്നു., എന്നാലിപ്പോ എല്ലാം ഓക്കെയായി.

 

 

“”””””””””””നീ എന്താ കിണിക്കണേ…..??”””””””””””

 

 

 

“””””””””””””ടാ അവളുടെ പേര് എന്താന്നറിയോ..?? രേഷ്മ…..!! രേഷ്മ, വിവേക് എന്താ ചേർച്ച….!!””””””””””””

 

 

“””””””””””‘കുട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ടേ., എടാ അവളെയൊന്ന് നോക്കിട്ട് കൂടെയില്ല ഞാൻ. നിന്റെ പെണ്ണാണ് അവളെന്ന് എന്റെ മനസ്സിൽ ഞാൻ ഉറപ്പിച്ചിട്ടതാ. എന്നിട്ടിപ്പോ ഇങ്ങനൊക്കെ പറഞ്ഞാൽ…..??”””””””””’

 

 

“”””””””””””””വിച്ചാ അവളോട് ചെറിയൊരു ആകർഷണം തോന്നി എന്നുള്ളത് ഉള്ളതാ. പക്ഷെ അതിനെ പ്രേമം എന്ന് തീർത്ത് വിളിക്കാൻ പറ്റില്ല. അവളൊരുപാട് സുന്ദരിയാ. അവളുടെ കണ്ണുകൾ അതിൽ നോക്കിയാൽ വല്ലാത്തൊരു പോസിറ്റീവ് എനർജിയാ. പിന്നെയെന്താ ആ കുട്ടിയൊരു പാവാ., അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിന്റെ ഭാഗ്യം ആയിട്ടേ ഞാൻ പറയൂ. നാളെ തന്നെ നീ അവളോട് പോയി സംസാരിക്കണം. അവൾക്ക് പറയാനുള്ളത് കേൾക്കണം എന്നിട്ടൊക്കെ നിന്റെയിഷ്ട്ടം……!!”””””””””’

 

 

“”””””””””””””നിനക്ക് സങ്കടമൊന്നും ഇല്ലേ കുട്ടാ…..??”””””””””””

 

 

 

“”””””””””””നീ എന്റെ മുഖത്ത് നോക്കിക്കേ, സങ്കടം വല്ലതും കാണുന്നുണ്ടോ….?? എന്റെ മനസ്സ് വായിക്കാൻ കഴിവുള്ള എന്റെ കൂട്ടുകാരൻ അല്ലേ നീ…..?? നോക്ക് എന്റെ മനസ്സ് നോക്ക്, എന്നിട്ട് പറ എനിക്ക് സങ്കടം ഉണ്ടോന്ന്…..!! സത്യം പറഞ്ഞാൽ ആദ്യം ചെറിയൊരു സങ്കടം തോന്നിയിരുന്നു. ഇപ്പൊ പൂർണമായിട്ടും ആ സങ്കടം ഇല്ലാതായി. എന്റെ ചേച്ചിമാരാണെ സത്യം…..”””””””””””””

 

 

 

“””””””””””””എടാ……,,,,,””””””””’”””

 

 

 

“”””””””””””നിന്ന് കുറുവാതെ എണീച്ച് വാടാ. പിന്നെ രേഷ്മ പറഞ്ഞ പോലെ സുന്ദരി തന്നെയാ., അവളെക്കാളും നല്ലൊരു സുന്ദരികുട്ടിയെ ദൈവം എനിക്ക് കാണിച്ച് തരും…… ആ കുട്ടിയെ ആയിരിക്കും എനിക്ക് വിധിച്ചിട്ടുള്ളത്……!!””””””””””””

 

 

 

അവനെ ഒന്ന് ആശ്വസിപ്പിക്കാനും കൂടെ സ്വയം ഒന്ന് ആശ്വസിക്കാനും വേണ്ടിയാണ് ഞാനത് പറഞ്ഞത്. കുടിച്ച് തീർന്ന കുപ്പിയിൽ നിന്ന് ഗോലി അടർത്തി എടുത്ത് പോക്കെറ്റിൽ ഇട്ട് കുപ്പിയും എടുത്ത് കളഞ്ഞ് പൈസ കൊടുക്കാനായി കടയിലോട്ട് കേറുമ്പോഴാണ് ആ അപകടം പാണ്ടി ലോറി പോൽ വന്ന് എന്നേയും ഇടിച്ച് കളഞ്ഞ് കടയിലോട്ട് കേറുന്നത്. എന്താണ് സംഭവം എന്ന് ഓർത്തെടുക്കുന്നതിന് മുന്നേ എന്റെ കണ്ണ് പതിഞ്ഞത് എന്നെ തന്നെ മിഴിച്ചു നോക്കുന്ന വേറെ രണ്ട് ഉണ്ട കണ്ണുകളിലേക്കാണ്………!!

 

 

 

“”””””””””””””അളിയാ വാ പോവാം…..”””””””””””

 

 

 

വിച്ചൻ വിളിക്കുവോളം ഞാനവളെയും നോക്കി നിക്കുവായിരുന്നു., ഒരുതരം ദേഷ്യത്തോടെ.

 

 

 

“”””””””””””””ടൊ ഒന്നവിടെ നിന്നേ…..”””””””””””””

 

 

 

തിരിഞ്ഞ് നടക്കാനൊരുങ്ങവേ പിന്നിൽ നിന്നും ഒരു കുയിൽ ശബ്‌ദം കേട്ടൂ. എന്നാലവൾ കുയിൽ അല്ലായിരുന്നു, എന്റെ ലൈഫിലേക്ക് ഊളിയിട്ട് വരാൻ പോകുന്ന എലി ആയിരുന്നു എന്ന് അപ്പൊ എനിക്കറിയില്ലായിരുന്നു……!!

 

 

 

“”””””””””””തന്റെ മുഖത്തെന്താടോ കണ്ണില്ലേ….?? വഴിയിലാണോ തൂണ് പോലെ നിക്കുന്നേ….??”””””””””””

 

 

 

“”””””””””””””എന്താ മോളെ എന്താ പ്രശ്നം…..??”””””””””””

 

 

അവളുടെ വാത്താളവും കേട്ട് വായും പൊളിച്ച് നിന്ന ഞാൻ ഒരു പരുക്കൻ ശബ്‌ദം കേട്ടാണ് പിന്നിലേക്ക് എത്തി നോക്കണേ. ഞാൻ കണ്ടു, അമിതബച്ചന്റെ ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു ആജാനബാഹു. മൂപ്പരെ എവിടെയോ കണ്ടിട്ടുള്ളത് പോലെ. എന്നാ അതുപോലും ഓർത്തെടുക്കാനുള്ള മനസ്സായിരുന്നില്ല അപ്പൊ.

 

 

“”””””””””””ഏയ്‌ ഒന്നുല്ല അച്ഛാ. ചെറിയൊരു തട്ട് കേസ്. ആളെ കണ്ട തന്നെയറിയാം പേടിച്ച് ഒരുപരുവം ആയിട്ടുണ്ട്……!! എന്നിട്ടും ഒരു സോറി പോലും പറയാതെ നിക്കണത് നോക്കിക്കേ…..?? എന്താടാ എന്താ നീ നോക്കിപ്പേടിപ്പിക്കുവാ……??”””””””””””””

 

 

ഒന്നാമത്തേത് ഒരു പെണ്ണല്ലേ പറയണത് പറഞ്ഞിട്ട് പൊക്കോട്ടെന്ന് വിചാരിച്ചു. പക്ഷെ ഇത് ഗോൾ കീപ്പർ ഒന്നുറങ്ങിയപ്പോ ചറപറാ ഗോൾ കേറ്റുവാണല്ലോ…….??

 

 

“””””””””””””മോളെ നീ ഒന്ന് നിർത്തിക്കേ, മോനെ ചെല്ല്. ഇവളിങ്ങനാ ഇത്തിരി മുൻകോപം കൂടുതലാ, കാര്യം ആക്കണ്ട. ചെല്ല്….!!”””””””””””

 

 

പാവം അവളുടെ അച്ഛനൊരു മാന്യനാ.

 

 

“”””””””’”””അങ്ങനെ അങ്ങ് പോവുവാണോ….?? നീ സോറി പറഞ്ഞിട്ട് പോയാ മതി.”””””””””””

 

 

“””””””””””എന്റെ മോളെ നീയൊന്ന് അടങ്ങ്….””””””””””

 

 

 

“”””””””””””അച്ഛനൊന്ന് മിണ്ടാണ്ടിരുന്നേ അച്ഛാ. ഇതങ്ങനെ വിട്ടാൽ ശെരിയാവില്ലല്ലോ….!!””””””””

 

 

 

“””””””””””ടി പെണ്ണുമ്പിള്ളേ സോറി പറഞ്ഞില്ലേ നീ എന്ത് ചെയ്യും അവനെ……??”””””””””””

 

 

 

കാഴ്ച കാരനായി എല്ലാം കണ്ട് കൊണ്ടിരുന്ന വിച്ചൻ മൂർഖൻ പാമ്പിനെ പോലെ ചീറ്റി കൊണ്ട് വന്നൂ…..

 

 

“””””””””””””പെണ്ണുമ്പിള്ളേ ആരാടാ നാറി നിന്റെ പെണ്ണുമ്പിള്ളാ……??””””””””””

 

 

 

“”””””””””ദേ എന്റെ സ്വഭാവം നിനക്കറിഞ്ഞൂടാ പെണ്ണേ ചെള്ള കുത്തി ഹോളിടും. പറഞ്ഞേക്കാം…..!!””””””””””””

ഒരു മത്സരം പോലെ രണ്ടും കയർക്കാൻ തുടങ്ങി. റോഡിലൂടെ പോവുന്നവരുടെയും, ഭാസ്കരേട്ടന്റെയും ഒക്കെ ശ്രദ്ധ അവരിലേക്കായി. ഇനിയും ഒന്നും മിണ്ടാണ്ട് നിന്നാൽ ഇവരിൽ ആരെങ്കിലും ഒരാള് പൊട്ടിത്തെറിക്കും എന്നതിൽ ഒരു സംശയവും ഇല്ലാ.

 

“””””””””””””വിച്ചാ മതി പോ നീ…..”””””””””””””

“””””””””””””അളിയാ ഇവള്….??”””””””””””

“”””””””””””വിച്ചാ നിന്നോട് പോവാനാ പറഞ്ഞേ പോടാ, പിന്നേം എന്തിനാ നിക്കണേ….?? പോ….””””””””””””

ഭൂമിയും ചവിട്ടി കുലുക്കി അവൻ വണ്ടിടേ അടുത്തേക്ക് ചെന്നു.

 

“””””””””””””അവൻ കുറച്ച് ദേഷ്യക്കാരനാ. സോറി., അങ്കിൾ സോറി. സോറി ഫോർ എവരിത്തിങ്…….!!””””””””””””

 

“”””””””””””””മ്മ് പൊക്കോ ഞങ്ങളീ നാട്ടിൽ തന്നെ കാണും. എന്റെ കണ്മുന്നിൽ എങ്ങാനും രണ്ടിനേം കണ്ടാ., എന്റെ സ്വഭാവം നിനക്കൊന്നും ശെരിക്കറിയില്ല. ഞാൻ വെറും, അല്ലെങ്കിൽ അത് വേണ്ട പൊക്കോ…..!!”””””””””””

 

ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റാതെ വരുന്ന സാഹചര്യങ്ങളിൽ അച്ഛൻ പറഞ്ഞ് തരാറുള്ള ഒരു വഴി., ആ വഴി തന്നെയാണ് ഇവിടെയും പ്രയോഗിച്ചത്. മനസ്സിനുള്ളിൽ നിറഞ്ഞ് നിൽക്കുന്നത് എന്റച്ഛന്റെയും അമ്മയുടെയും ചേച്ചിമാരുടേമൊക്കെ ചിരിച്ച മുഖമാണ്. മനസ്സ് ശാന്തമായി. ചുണ്ടിൽ നിറഞ്ഞ് നിന്ന പുഞ്ചിരിയോടെ തന്നെ ഞാൻ വണ്ടിക്കടുത്തേക്ക് നടന്നു. ഞാൻ വരുന്നത് കണ്ടിട്ടാവണം ആരോടോ ഒക്കെ ഉള്ള ദേഷ്യം അവൻ കിക്കർ ചവിട്ടിയാണ് തീർത്തത്. ആ ദേഷ്യം അവിടം കൊണ്ടും തീർന്നില്ല, ദേഷ്യം മുഴുവൻ കൈയിൽ ആവാഹിച്ച് അവൻ ആക്സിലേറ്റർ ഞെരിച്ചു……!!

 

“”””””””””””ടാ…..””””””””””””

സാധാരണ പോണ വഴിയിലൂടെ അല്ലാതെ അവൻ വേറെ ഏതോ വഴിയിലൂടെ വണ്ടി പായിച്ചപ്പോ ഞാനവനെ വിളിച്ചു.

 

“”””””””””””ടാ വിച്ചാ…….””””””””””””

 

“””””””””””””എന്താ…….??””””””””””””””

ഇവനിനി വല്ലോം മൂർഖന്റെ ജന്മം ആണാവോ…..?? അവന്റെ ചീറ്റല് കണ്ടപ്പോ ഞാൻ പോലും മനസ്സിൽ വിചാരിച്ച് പോയി.

“”””””””””””””നീ എങ്ങോട്ടാ…..??””””””””””

 

“””””””””””എന്റെ മൂഡ് ഒട്ടും ശെരിയല്ല. കുറച്ച് നേരത്തേക്ക് എങ്ങോട്ടേലുമൊന്ന് മാറി നിക്കാം…..!!””””””””””””

“”‘””””””””””എന്നാ സിനിമക്ക് വിട്ടോ…….!!”””””””””””

 

“”””””””””””സിനിമ., എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലും. ഇത്രയൊക്കെ അവിടെ നടന്നിട്ടും ഒരു അക്ഷരം നീ മിണ്ടിയില്ലല്ലോ…?? എവിടൊന്നോ വന്നൊരു അലവലാതി പറയാനിനി ഒന്നുമില്ല. നീയൊട്ട് പറയേം ഇല്ല, ബാക്കി ഉള്ളവരെ പറയിക്കേം ഇല്ല. എന്നിട്ട് ചോറിയും പറഞ്ഞ് വന്നേക്കുന്നു ഉളിപ്പില്ലാത്തവൻ.””””””””””””””

“”””””””””””പിന്നെ ഞാനെന്ത് ചെയ്യണം….?? ഒന്നാമത്തെ കാര്യം അതൊരു പെണ്ണാ. നീ വിവരവും വെള്ളിയാഴ്ചയും ഇല്ലാതെ ഓരോന്ന് പറഞ്ഞത് കേട്ടല്ലോ….?? അവളെങ്ങാനും കൊണ്ടോയി കേസ് കൊടുത്താ നമ്മള് രണ്ടാളും തൂങ്ങും. പിന്നെ അതിനോട് എനിക്കും ദേഷ്യം ഉണ്ട്. അവളവസാനം പറഞ്ഞത് എനിക്കിപ്പഴും ഓർമയുണ്ട്. അവളിവിടെയൊക്കെ തന്നെ കാണും അവളുടെ കണ്മുന്നിൽ പോയി പെടരുതെന്ന്. പണി കൊടുക്കാം വിച്ചാ ഇവിടെയൊക്കെ തന്നെയുണ്ടല്ലോ. കൊടുത്തിരിക്കും…….!!”””””””””‘””””

“”””””””””””മ്മ് ടാ പട്ടി അതിന് നീ എന്തിനാ എന്നെയിടിക്കണേ……..??”””””””””””

ആവേശം കുറച്ച് കൂടി പോയെന്ന് മനസ്സിലായി. അവസാനം പറഞ്ഞ് നിർത്തുമ്പോ മനസ്സിൽ നേരത്തെ ഉണ്ടായിരുന്ന മുഖങ്ങൾ മാഞ്ഞിരുന്നു. അതിനാൽ തന്നെ മുഷ്ടി ചുരുട്ടി ഇടിച്ചത് അവന്റെ കഴുത്തിലായിരുന്നു.

“”””””””””””””സോറി ടാ……!!””””””””””

“””””””””””സോറി., കിട്ടിയത് എനിക്കല്ലേ, ഏത് തിയറ്ററിൽ പോവാൻ……??”””””””””””

 

“””””””””””””””Green apple ലോട്ട് പോ…..!!””””””””””””

 

“”””””””””””””നിക്കറ് കീറും പറഞ്ഞേക്കാം….!!””””””””

 

“””””””””””””അതൊന്നും സാരമില്ല. ഒന്നാമത്തേത് DC യുടെ മൂവിയാണ്. അപ്പൊ അങ്ങനെ ഉള്ളൊരു സിനിമ കാണുമ്പോ നല്ല തിയറ്ററിൽ തന്നെ കേറി കാണണം……!!””””””””””””

“”””””””””””””അല്ല ഇങ്ങനെയൊരു സിനിമ ഇറങ്ങിന്ന് നിനക്കെങ്ങനെ അറിയാം…..??””””””””

“””””””””””””നമ്മള് രാവിലെ പെട്രോൾ അടിക്കാൻ പോയപ്പോ അങ്ങിങ്ങായി black adam ന്റെ പോസ്റ്റർ ഒട്ടിച്ചേക്കുന്നത് കണ്ടു……””””””””””””

 

“”””””””””””വേറെ തിയറ്ററിൽ ഒന്നുമില്ലേ….??””””””””””

 

“”””””””””””””കാണുമായിരിക്കും. പക്ഷെ ഈ തിയറ്ററിന്റെ പേരാണ് ആ പോസ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്……!!””””””””””””

“””””””””””””””മ്മ്……””””””””””””

അവന്റെ ഇരുത്തിയുള്ള മൂളലിൽ എന്തോ പന്തികേട് എനിക്ക് തോന്നാതിരുന്നില്ല….!! അഹ്…… ഞാനും ഒന്ന് ശ്വാസം നേരെ വിട്ടു.

 

“””””””””””എന്ത് തിരക്കാടാ…..?? ടിക്കെറ്റ് കിട്ടുന്ന കാര്യം സംശയമാ……!!”””””””””””

“””””””””””””നീ നാക്ക് എടുത്ത് വളക്കാതേ…..”””””””””

തിയറ്ററിൽ എത്തിയ പാടെ കണ്ടു റോഡ് വരെ നീണ്ട് കിടക്കണ ക്യു. വണ്ടീന്നിറങ്ങി അങ്ങോട്ടേക്ക് നടക്കുമ്പഴാണ് ഫോൺ അടിക്കണേ.

“”””””””””””””ആരാടാ……??””””””””””””

“””””””””””””””തങ്കിയാ……!!”””””””””””””

“””””””””””കുട്ടാ നീ എവിടാ പെട്ടന്ന് വീട്ടിലോട്ട് വന്നേ. അത്യാവശ്യാ…….”””””””””””

ഫോൺ എടുത്ത പാടെ ഒന്ന് ശ്വാസം കൂടെ വിടാണ്ട് അവൾ പറഞ്ഞ് നിർത്തി. വല്ലതും തിരിച്ച് പറയും മുന്നേ അവൾ കാൾ ഉം കട്ട് ചെയ്തു.

“””””””””””””എന്താടാ എന്താ പറഞ്ഞേ…..??”””””””””””

“””””””””””””നിന്റെ നാക്ക് ഫലിച്ചു. ഇനി ടിക്കെറ്റ് കിട്ടിയാൽ പോലും കാണാൻ പറ്റുമെന്ന് തോന്നണില്ല…….!!””””””””””””””

“””””””””””””നീ കാര്യം പറ എന്താന്ന്……??””””””””””””

“”””””””””””””കാര്യം എനിക്കുമറിയില്ല. പെട്ടന്ന് വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞവള് കാൾ ഉം കട്ട് ചെയ്തു…….!!”””””””””””””””

അത് പറഞ്ഞ് തീരുമ്പോ തന്നെ വന്നു അടുത്ത കാൾ, പിങ്കി ആയിരുന്നു.

“””””””””””””ടി ചേച്ചി എന്താ ഇത്ര അത്യാവശ്യം…..??””””””””””””

“”””””””””””””ഒരു സർപ്രൈസ് ഉണ്ട് മോനെ….!!””””””””””””

“””””””””””എന്റെ പൊന്ന് ചേച്ചി പറ എന്താന്ന്., നേരത്തെ തങ്കി വിളിച്ചിരുന്നു അവളും പറഞ്ഞത് പെട്ടന്ന് വീട്ടിലോട്ട് വാ അത്യാവശ്യം ആണെന്ന്. നിങ്ങള് രണ്ടാളും കൂടെ മാറി മാറി അനിയനെ കൊരങ്ങ് കളിപ്പിക്കുവാ…..!!””””””””

“”””””””””””എന്റെ അനിയൻകുട്ടാ, അത് ഫോണിലൂടെ പറയേണ്ടത് അല്ല., നേരിട്ട് കണ്ട് അറിയണം. എന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ. കുട്ടൻ വേഗം ഇങ്ങോട്ട് വാ.’”””””””””

അത്രേം പറഞ്ഞ് അവളും ഫോൺ കട്ട് ചെയ്തു. ഫോണും പോക്കറ്റിൽ ഇട്ട് തിരിയുമ്പോ കാണുന്നത് വയറും പൊത്തിപ്പിടിച്ച് നിലത്തിരിക്കുന്ന വിച്ചനെയാണ്.

“””””””””””””എന്താടാ വിച്ചാ എന്താ പറ്റിയെ….??”””””””””

“”””””””””””എടാ കുട്ടാ എനിക്ക് അത്യാവശ്യം ആയിട്ട് വീട്ടിൽ പോണം. നീ വേഗം വാ.””””””””””

എങ്ങനെയൊക്കെയോ വയറും പൊത്തിപ്പിടിച്ച് അവൻ എഴുന്നേറ്റു. അവന്റെ വെപ്രാളവും പരവേശവും കണ്ടിട്ട് ഞാനും ആകെ വല്ലാതായി. പിന്നെ ഒട്ടും സമയം കളയാതെ എത്രത്തോളം സ്പീഡിൽ പോകാൻ പറ്റുമോ അത്രത്തോളം സ്പീഡിൽ തന്നെ ഞാൻ വണ്ടി ഓടിച്ചു.

“”””””””””””എന്താടാ എന്താ കാര്യം…..??””””””””””””

 

ഓടിക്കുന്നതിനിടയിൽ പല പ്രാവശ്യം ഞാൻ തിരക്കി. പക്ഷെ അവൻ മറുപടി ഒന്നും തന്നെ തന്നില്ല.

 

“””””””””””””എടാ വീടെത്തി…..!!””””””””””

“”””””””””””ഏഹ് എത്തിയോ…..??””””””””””

 

പിന്നൊരു ഓട്ടമായിരുന്നു വലിന് തീ പിടിച്ച കുരങ്ങനെപ്പോലെ. അപ്പോഴും ഞാൻ ശ്രദ്ധിച്ചത് അവനൊരു കൈ വയറിലും മറു കൈ പിന്നാമ്പുറത്തും ക്രോസ്സ് ചെയ്ത് വച്ചിരുന്നു. എന്നാ കാര്യം മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. വീടിനകത്തേക്ക് കേറാതെ പുറത്തെ കക്കൂസിലോട്ടാണ് അവൻ ഓടിക്കേറിയത്. തിയറ്ററിൽ വച്ച് കാണിച്ച് കൂട്ടിയ പരാക്രമവും ഇപ്പൊ അവന്റെ ഓട്ടവും ഓർത്തപ്പോ ഞാൻ പോലും ചിരിച്ച് പോയി. എന്നാ അപ്പഴാണ് വീട്ടിന്ന് വന്ന വിളിയേ പറ്റി ചിന്തിക്കുന്നേ. പാതി വഴിയിൽ ചിരിയും അവസാനിപ്പിച്ച് വണ്ടിയും എടുത്ത് വീട്ടിലേക്ക്……..

 

അഞ്ചു മിനിറ്റ് വേണ്ടി വന്നില്ല. വീട്ടിൽ എത്തി, വണ്ടിയും സ്റ്റാൻഡിൽ ഇട്ട് ഞാൻ അകത്തേക്ക് കേറി. പതിവിലും രണ്ട് അംഗങ്ങൾ കൂടുതൽ ഉണ്ടായിരുന്നു തിരിഞ്ഞ് ഇരിക്കുന്നതിനാൽ മുഖം വ്യക്തമായില്ല. എന്തിനോ തല വെട്ടിച്ച തങ്കി ചേച്ചി എന്നെ കണ്ടു. ആ മുഖത്ത് അപ്പൊ ഒരു കള്ള ചിരി ആയിരുന്നോ……??

“””””””””””””ദേ കുട്ടൻ വന്നൂ……!!””””””””””””

തങ്കി അലറി കൂവുമ്പോ എന്നെ ഞെട്ടിച്ചു കൊണ്ട് രണ്ട് മുഖങ്ങൾ എന്റെ നേരെ തിരിഞ്ഞു. എനിക്ക് വന്ന ഞെട്ടൽ അവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല. അവരൊക്കെ നേരത്തെ ഞെട്ടിയത് ആവാം……!!

“”””””””””””””മോനെ കുട്ടാ…….””””””””””””””

 

ആ അമിതാബച്ചൻ എന്നെ വന്ന് വാരിപ്പുണർന്നു. എന്നാ എന്റെ കണ്ണുകൾ അപ്പോഴും ചെറു നനവോടെ എന്നെ മിഴിച്ച് നോക്കുന്ന ആ ഉണ്ടക്കണ്ണുകളിലേക്ക് ആയിരുന്നു………!!

 

 

PART 2 LOADING ……..